അവര്‍ക്ക് സ്ഥാനം നല്‍കാന്‍ അച്ചന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്നത് കണ്ടാണ് താന്‍ വളര്‍ന്നത് ആത്മകഥാപരമായ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് മാത്രം കാര്യങ്ങള്‍ നോക്കി കാണുന്നത് വേദനാജനകം
ചെന്നൈ : കീര്ത്തി സുരേഷും ദുല്ഖര് സല്മാനും മല്സരിച്ച് അഭിനയിച്ച മഹാനടിയെന്ന ചിത്രം വിജയക്കുതിപ്പ് തുടരുമ്പോള് ചിത്രത്തില് തന്റെ പിതാവിനെ മോശമായി ചിത്രീകരിക്കാന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജെമിനി ഗണേശന്റെ മകള് കമലാ സെല്വരാജ്. നടി സാവിത്രിയുടെ ജീവിതത്തിലെ വിഷമങ്ങളുടെ ഏക കാരണം ജെമിന ഗണേശനെന്ന നിലയിലാണ് ചിത്രത്തില് കാണിച്ചിരിക്കുന്നത്. അവരെ മദ്യത്തിന് അടിമയാക്കിയത് തന്റെ പിതാവാണെന്നും ചിത്രത്തില് പറയുന്നു. ഇത് തികച്ചും തെറ്റായ കാര്യങ്ങളാണ്. അവര്ക്ക് സ്ഥാനം നല്കാന് അച്ചന് എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്നത് കണ്ടാണ് താന് വളര്ന്നതെന്നും കമലാ സെല്വരാജ് പറയുന്നു.
സാവിത്രിയെ ചുറ്റിപ്പറ്റി നില്ക്കുന്ന ഒരാളായാണ് തന്റെ പിതാവിനെ ചിത്രത്തില് കാണിച്ചിരിക്കുന്നത് തെറ്റാണ്. ആത്മകഥാപരമായ ചിത്രങ്ങള് ചെയ്യുമ്പോള് ഒരു ഭാഗത്ത് നിന്ന് മാത്രം കാര്യങ്ങള് നോക്കി കാണുന്നത് വേദനാജനകമാണെന്നും കമല പറയുന്നു. സാവിത്രിയുടെ വിജയങ്ങളില് അസൂയപ്പെടുന്ന ഒരാള് ആയിരുന്നില്ല തന്റെ പിതാവെന്നും അവര് പറയുന്നു.
തന്റെ പിതാവിന്റെ സുഹൃത്തുക്കളോട് സിനിമാ മേഖലയിലെ പരിചയമുളഅളവരോടോ വിവരങ്ങള് തിരക്കി ചിത്രം നിര്മിച്ചിരുന്നെങ്കില് അത് മനോഹരമാകുമായിരുന്നെന്നും അവര് കൂട്ടിച്ചേര്ത്തു. സിനിമാ മേഖലയിലെ ഗോസിപ്പുകളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്മിച്ചതെന്നും അവര് ആരോപിക്കുന്നു.
സാവിത്രിയ്ക്ക് നിരവധി ആളുകളുമായി ബന്ധമുണ്ടായിരുന്നു. അത്തരത്തില് ഒരാള് മാത്രമായിരുന്നു ജെമിനി ഗണേശനെന്നും മകള് ആരോപിക്കുന്നു. സിനിമയുടെ നിര്മാതാക്കളോ സംവിധായകനോ ഒരിക്കല് പോലും തന്നെ സമീപിച്ചില്ലെന്നും അവര് പറയുന്നു. അവര് കോമ അവസ്ഥയില് ആയിരുന്നപ്പോള് തന്റെ പിതാവാണ് അവരുടെ കാര്യങ്ങള് നോക്കിയിരുന്നത്. അവര് മരിച്ചപ്പോള് പോലും അവരുടെ ന്തസിന് കളങ്കം വരാതിരിക്കാന് തങ്ങള് ശ്രദ്ധിച്ചിരുന്നു എന്നിട്ടും തന്റെ പിതാവിനെ സിനിമയിലൂടെ അപമാനിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാര് ചെയ്തതെന്നും ജെമിനി ഗണേശന്റെ മകള് പറയുന്നു.
