Asianet News MalayalamAsianet News Malayalam

ഭാര്യ സ്വന്തം പടത്തിനിടയില്‍ ഇറങ്ങിപോയിട്ടുണ്ട്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

My wife has walked out halfway while watching my film Udhayanidhi Stalin
Author
First Published Jul 28, 2017, 7:04 PM IST

ചെന്നൈ: സി​നി​മ​യ്ക്കി​ടെ തി​യ​റ്റ​റി​ൽ നി​ന്ന് പ്രേ​ക്ഷ​ക​ർ ഇ​റ​ങ്ങി​പ്പോ​വു​ന്ന​ത് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, സി​നി​മ അ​സ​ഹ്യ​മാ​ണെ​ന്നു ക​ണ്ട് ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് നാ​യ​ക​ന്‍റെ ഭാ​ര്യ ത​ന്നെ ആ​യാ​ലോ? ത​മി​ഴ​ക​ത്ത് സൂ​പ്പ​ർ നാ​യ​ക​നും നി​ർ​മാ​താ​വു​മാ​യി വി​ല​സു​ന്ന ഉ​ദ​യ​നി​ധി സ്റ്റാ​ലി​നാ​ണ് ഈ ​ഗ​തി​കേ​ട്. ത​ന്‍റെ ചി​ല ചി​ത്ര​ങ്ങ​ൾ ക​ണ്ട് സം​വി​ധാ​യി​ക കൂ​ടി​യാ​യ ഭാ​ര്യ കൃ​തി​ക ഇ​ട​യ്ക്കു​വ​ച്ച് ഇ​റ​ങ്ങി​പ്പോ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത് ഉ​ദ​യ​നി​ധി ത​ന്നെ​യാ​ണ്. 

എ​നി​ക്ക് സി​നി​മ​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. എ​ന്നാ​ൽ, ഒ​രു സി​നി​മ ചെ​യ്ത​തി​ന് ഭാ​ര്യ എ​ന്നെ വ​ഴ​ക്ക് പ​റ​ഞ്ഞി​ട്ടു​ണ്ട്. ചി​ല സി​നി​മ​ക​ൾ പാ​തി​യാ​യ​പ്പോ​ൾ തി​യ​റ്റ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ സം​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മ ഏ​താ​ണെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് മ​ന​സ്സി​ലാ​യി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, ന​ല്ല ചി​ത്ര​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കാ​നും അ​വ​ർ മ​ടി​ക്കാ​റി​ല്ല. 

വ​ള​രെ സ​ത്യ​സ​ന്ധ​മാ​യാ​ണ് കൃ​തി​ക അ​ഭി​പ്രാ​യം പ​റ​യാ​റു​ള്ള​ത്-​ഇ​ന്ത്യാ ഗ്ലി​റ്റ്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഉ​ദ​യ​നി​ധി പ​റ​ഞ്ഞു. എ​ന്‍റെ സി​നി​മ​ക​ളു​ടെ​യെ​ല്ലാം ക​ഥ അ​വ​ർ കേ​ൾ​ക്കാ​റു​ണ്ട്. ക​ഥ കേ​ട്ടു​ക​ഴി​ഞ്ഞാ​ൽ ഞാ​ൻ അ​തി​ന്‍റെ അ​ഭി​പ്രാ​യം ചോ​ദി​ക്കും. സി​നി​മ​യു​ടെ ഫ​സ്റ്റ് കോ​പ്പി ആ​യാ​ൽ അ​തും കാ​ണി​ക്കും. അ​തി​നെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​വും തു​റ​ന്നു​പ​റ​യും-​ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.

ഡി.​എം.​കെ. നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്‍റെ മ​ക​നാ​യ ഉ​ദ​യ​ഗി​രി ഇ​പ്പോ​ൾ മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ലാ​ണ് അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്രി​യ​ദ​ർ​ശ​നാ​ണ് സം​വി​ധാ​യ​ക​ൻ. ന​മി​ത പ്ര​മോ​ദാ​ണ് നാ​യി​ക. ഒ​രു ഡ​സ​നി​ലേ​റെ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വ് കൂ​ടി​യാ​ണ് ഉ​ദ​യ​നി​ധി.
 

Follow Us:
Download App:
  • android
  • ios