എന്നാല്‍ ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ നീക്കം
മൈ സ്റ്റോറിയുടെ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടപ്പോള് പാര്വതിയെ തെറിവിളിച്ചും വീഡിയോ ഡിസ്ലൈക്ക് ചെയ്തുമായിരുന്നു ആരാധകര് അതിനെ എതിരേറ്റത്. മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടിയതു മുതല് വന് സൈബര് ആക്രമണമാണ് പാര്വതിക്കെതിരെ നടന്നത്. എന്നാല് ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ നീക്കം.
മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര് ആദ്യമായി തന്റെ സ്വന്തം ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പാര്വതിയെ തെറിവിളിക്കാന് കാത്തിരുന്ന ആരാധകര്ക്ക് എട്ടിന്റെ പണികിട്ടി. ഇത് സംബന്ധിച്ച് ഏറെ ട്രോളുകളാണ് സോഷ്യല് മീഡിയയില്.





