എവര്‍ഗ്രീന്‍ നായിക ജ്യോതികയുടെ പുതിയ ചിത്രമായ നാച്ചിയാറിന്‍റെ ടീസര്‍ പുറത്തിറങ്ങി. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ജ്യോതിക എത്തുന്നത്. 
 ഇളയ രാജയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ജി. വി പ്രകാശ് ആണ് ചിത്രത്തിലെ നായകന്‍.

അതേസമയം ബാലയുടെ ചിത്രത്തില്‍ ഭാര്യ അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടന്‍ സൂര്യ പറഞ്ഞു. തന്‍റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായാണ് ജ്യോതിക എത്തുന്നത്.

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന ജ്യോതിക വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറിനിന്നിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ മഞ്ജുവാര്യര്‍ നായികയായ ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് റീമേക്കിലൂടെയായിരുന്നു തിരികെ എത്തിയത്. അതിന് ശേഷം മഗലിര്‍മ മട്ടും എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

 ടീസര്‍ കാണാം