പൃഥ്വിരാജ് വില്ലനായി അഭിനയിക്കുന്ന ബോളിവുഡ് സിനിമ നാം ശബാനയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്.

ബേബി സിനിമയ്ക്കും മുൻപ് നടക്കുന്ന കഥയാണ് നാം ശബാന പറയുന്നത്. ശിവം നായർ ആണ് സംവിധാനം. ചിത്രം മാർച്ച് 31ന് പ്രദര്‍ശനത്തിന് എത്തും.