Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

nadirshah anticipatory bail in high court
Author
First Published Oct 4, 2017, 8:10 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ നിരപരാധിയായ തന്നെ കള്ളകേസില്‍ കുടുക്കാന്‍ പോലീസ് ശ്രമിക്കുന്നു എന്നാണ് ഹര്‍ജിയില്‍ നാദര്‍ഷായുടെ ആരോപണം. എന്നാല്‍ നാദിര്‍ഷായ്ക്കെതിരെ നടിയ അക്രമിച്ചകേസിന്റെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കുകയാണെന്നും, എന്നാല്‍ പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്. 

കേസില്‍ നാദിര്‍ഷായുടെ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നും ഇനിയും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ഉബൈദ് ആണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ നടന്‍ ദിലീപിന് കഴിഞ്ഞ ദജിവസം കോടതി ജാമ്യം അനുവധിച്ചിരുന്നു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

Follow Us:
Download App:
  • android
  • ios