Asianet News MalayalamAsianet News Malayalam

ട്രോളന്മാരുടെ ആക്രമണത്തിനെതിരെ നാഗ ചൈതന്യ

Naga Chaitanya explain about telugu premam
Author
New Delhi, First Published Sep 23, 2016, 7:32 AM IST

ഹൈദരബാദ്: പ്രേമം സിനിമയുടെ തെലുങ്ക് റീമേക്കിനെതിരെ തമിഴ് മലയാളം ട്രോളന്മാര്‍ വന്‍ ട്രോള്‍ ആക്രമണം തന്നെയാണ് നടത്തിയത്. ഇതിനെതുടര്‍ന്ന് ഈ ചിത്രത്തിന്‍റെ യൂട്യൂബ് ട്രെയിലറിനും, ടീസറിനും, ഗാനങ്ങള്‍ക്കും അണിയറക്കാര്‍ ഒഴിവാക്കിയിരുന്നു. മലയാളത്തില്‍ സായിപല്ലവി മനോഹരമാക്കിയ മലരായി എത്തുന്ന ശ്രുതി ഹാസന് നേരെയാണ് ആദ്യഘട്ടത്തില്‍ ട്രോള്‍ എങ്കില്‍ നിവിന്‍റെ വേഷം ചെയ്ത നാഗചൈതന്യയെ ആണ് ട്രോളന്മാര്‍ ഇപ്പോള്‍ പൊങ്കാല ഇടുന്നത്.

നിവിന്‍ പോളി അവതരിപ്പിച്ച ജോർജിന്‍റെ ഏഴ് അയലത്ത് വരില്ല നാഗചൈതന്യയെന്നാണ് വിമർശകർ പറയുന്നത്. മലയാളികൾ മാത്രമല്ല തമിഴന്മാരും സിനിമയ്ക്കെതിരെ തിരിഞ്ഞതാണ് ട്രോളുകളുടെ എണ്ണം കൂടാൻ കാരണം. 

എന്നാൽ ഈ ട്രോളുകളെല്ലാം തന്നെ വേദനപ്പിച്ചെന്ന് നാഗചൈതന്യ വ്യക്തമാക്കി. പ്രേമം സിനിമ റീമേക്ക് ചെയ്യുമ്പോൾ തന്‍റെ മനസ്സിൽ കൃത്യമായൊരു ലക്ഷ്യം ഉണ്ടായിരുന്നെന്നും സ്ക്രീനില്‍ ആവിഷ്കരിച്ചത് യഥാർത്ഥ ജീവിതം തന്നെയാണെന്നും യുവതാരം ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മലയാള സിനിമയിലെ പോലെ അല്ല ശ്രുതി ഹാസന്‍ മലരിന്‍റെ വേഷം ചെയ്തിരിക്കുന്നത് എന്നും നാഗ പറയുന്നു. മറ്റ് രണ്ട് നായികമാരും തെലുങ്കില്‍ പുതുമുഖം ആയതിനാലാണ് സ്റ്റാര്‍വാല്യൂ ഉള്ള ശ്രുതിയെ ഈ വേഷത്തിലേക്ക് പരിഗണിച്ചത് എന്നും നാഗ പറയുന്നു. ദസറയ്ക്കാണ് തെലുങ്ക് പ്രേമം റിലീസ് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios