നാഗാര്‍ജ്ജുനയും സാമന്തയും തമ്മിലുള്ള വാട്ട്സ് ആപ് ചാറ്റ് വൈറലാകുന്നു. തന്റെ ഭാവി വരനായ നാഗ ചൈതന്യയുടെ പുതിയ ചിത്രമായ രാരണ്ടോ വെടുക ചുതത്തിന്റെ ട്രെയ്‌ലറിനെ കുറിച്ച് സാമന്ത പറയുന്നതാണ് ചാറ്റില്‍. നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുന തന്നെയാണ് ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്‍തത്.

ട്രെയിലര്‍ തനിക്ക് ഇഷ്ടമായെന്നും നാഗചൈതന്യ നന്നായിട്ടുണ്ടെന്നും സമന്ത നാഗാര്‍ജുനയോട് ചാറ്റില്‍ പറയുന്നു. ചാറ്റ് നാഗാര്‍ജുന ഷെയര്‍ ചെയ്‍തതോടെ നിരവധി ആരാധകരാണ് അഭിപ്രായവുമായി രംഗത്ത് എത്തിയത്.കല്യണ്‍ കൃഷ്‍ണ കുര്‍സാലയാണ് രാരണ്ടോ വെടുക ചുതം സംവിധാനം ചെയ്യുന്നത്. രാകുല്‍ പ്രീത് സിംഗാണ് നായിക.

Scroll to load tweet…