ധനുഷ് വീണ്ടും സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ നാഗാര്‍ജുന നായകനാകുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം പ്രഖ്യാപിച്ചപ്പോള്‍, താനായിരിക്കും നായകനായും അഭിനയിക്കുക എന്നായിരുന്നു ധനുഷ് പറഞ്ഞത്. എന്നാല്‍ നാഗാര്‍ജുനയായിരിക്കും നായകനാകുക എന്നാണ് പുതിയ വാര്‍ത്ത. ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. അതേസമയം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടയാണ് ധനുഷിന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.