കമന്‍റ് അടിക്കുന്നവരെ വെറുതെ വിടാൻ നടി ഉദ്ദേശിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് നമിതയുടെ മറുപടി.. പരിഹസിച്ചവന് ചുട്ടമറുപടി തന്നെ നടി നൽകി

കൊച്ചി: ദിലീപിനെ ചേര്‍ത്ത് കമന്‍റ് ഇട്ടയാള്‍ക്ക് മാസ് മറുപടി നല്‍കി നടി നമിത പ്രമോദ്. ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു കമന്‍റിനാണ് നടിയുടെ മറുപടി. ‘ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’.എന്നായിരുന്നു കമന്‍റ് ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം ! വയ്യ അല്ലേ !! ഏഹ് !–ഇതായിരുന്നു നടിയുടെ മറുപടി.

കമന്‍റ് അടിക്കുന്നവരെ വെറുതെ വിടാൻ നടി ഉദ്ദേശിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് നമിതയുടെ മറുപടി.. പരിഹസിച്ചവന് ചുട്ടമറുപടി തന്നെ നടി നൽകി. 2018ല്‍ റിലീസ് ചെയ്ത കമ്മാരസംഭവത്തിലാണ് നമിത അവസാനമായി അഭിനയിച്ചത്. ദിലീപ് തന്നെ നായകനാകുന്ന പ്രൊഫസർ ഡിങ്കനാണ് നടിയുടെ അടുത്ത സിനിമ. 

ദിലീപുമായുള്ള അഞ്ചാമത്തെ ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. സൗണ്ട് തോമ, വില്ലാളി വീരൻ, ചന്ദ്രേട്ടൻ എവിടെയാ എന്നിവയാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച സിനിമകൾ.