നന്ദന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാള്‍ അശ്ലീല കമന്റ്  പോസ്റ്റ് ചെയ്യുകയായിരുന്നു

അടുത്തിടയായി സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല കമന്‍റുകള്‍ക്ക് ഇരകളായി മാറുകയാണ് സ്ത്രീകള്‍ പ്രത്യേകിച്ച് സിനിമാ താരങ്ങള്‍. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാനും തുറന്നു പറയാനും ഇന്നത്തെ യുവനടിമാര്‍ രംഗത്തുവരുന്നുമുണ്ട്. ഇപ്പോള്‍ ഇതാ മലയാളസിനിമയിലെ യുവനടി നന്ദന വര്‍മയും തനിക്ക് നേരെ വന്ന അശ്ലീല കമന്‍റിനോട് പ്രതികരിച്ച് രംഗത്തു വന്നിരിക്കുകയാണ്. നന്ദന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒരാള്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ താരം ചുട്ട മറുപടി തന്നെ നല്‍കുകയായിരുന്നു. 

അതേസമയം, നന്ദനയുടെ മറുപടി കൂടിപ്പോയെന്നും ഇത്തരക്കാര്‍ക്ക് ഇതുപോലുളള മറുപടി തന്നെയാണ് കൊടുക്കേണ്ടതെന്നും പല അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ചിലര്‍ നന്ദനയുടെ പ്രതികരണത്തിന് മോശം മറുപടികളുമായി സൈബര്‍ ആക്രമണം തുടരുകയാണ്. 

View post on Instagram

മിലി, ഗപ്പി എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ ബാലതാരമാണ് നന്ദന വര്‍മ. നേരത്തെ ക്വീന്‍ സിനിമയിലെ നായിക സാനിയയും സമൂഹമാധ്യമങ്ങളിൽ അശ്ലീലകമന്റ് നേരിടേണ്ടി വന്നിരുന്നു.