തന്‍റെ ജീവിതത്തോട് യോജിക്കുന്ന ആളെ കണ്ടെത്തിയാല്‍ ഉടന്‍ വിവാഹം വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് നന്ദിനി

മലയാളികളുടെ പ്രിയപ്പെട്ട നടി നന്ദിനി ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടെ താന്‍ ഉടന്‍ വിവാഹിതയാകുമെന്ന് താരം പറയുന്നു. തനിക്ക് അനുയോജ്യനായ ഒരാളെ തിരയുകയാണ് വീട്ടുകാര്‍. തന്‍റെ ജീവിതത്തോട് യോജിക്കുന്ന ആളെ കണ്ടെത്തിയാല്‍ വിവാഹമുണ്ടാകും. അത്തരമൊരാളെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നന്ദിനി പറഞ്ഞു. 

38 കാരിയായ നന്ദിനിയുടേതായി പുറത്തിറങ്ങാന്‍ ഈ വര്‍ഷം ഒടുപിടി ചിത്രങ്ങളുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആസിഫലി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയിരുന്നു താരം. മോഹന്‍ലാലിനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചു നന്ദിനി. സുരേഷ് ഗോപി നായകനാകുന്ന ലേലത്തിന്‍റെ രണ്ടാം ഭാഗത്തിലും നന്ദിനി എത്തുന്നു. ആസിഫലി നായകാനായുന്ന ചിത്രത്തിലും നന്ദിനി അഭിനയിക്കുന്നുണ്ട്. 

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി നായികയായി എത്തുന്നത്. തുടര്‍ന്ന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി താരം. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, നാറാണത്ത് തമ്പുരാന്‍, കരുമാടിക്കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടേയും 30ലേറെ ചിത്രങ്ങളിലൂടെ തമിഴ് തെലുങ്ക് കന്നട പ്രേക്ഷകരുടെയും പ്രിയങ്കരിയായി. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹം ഉടനുണ്ടാകുമെന്ന് നന്ദിനി മനസ്സ് തുറന്നത്.