സാരിയില്‍ പൊളിച്ചടുക്കി അനുപമയുടെ ഡാന്‍സ്

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ അധികം ചിത്രങ്ങള്‍ ചെയ്തില്ലെങ്കിലും അനുപമ നേരെ കളംമാറ്റിയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കില്‍ ഇതിനോടകം അഞ്ചോളം ചിത്രങ്ങള്‍ അനുപമ ചെയ്തു കഴിഞ്ഞു.

തെലുങ്കില്‍ കൃഷ്ണാര്‍ജുന യുദ്ധമാണ് പുതിയ ചിത്രം. അടുത്തിറെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിയില്‍ സാരി വേഷത്തില്‍ അനുപമ കളിച്ച ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. റെഡ്റോസ് സാരിയില്‍ നടത്തിയ ഡാന്‍സ് ഇതിനോടകം ഹിറ്റായി. പ്രേമത്തില്‍ മലയാളിയുടെ സ്വന്തം മേരിയായ അനുപമ തെലുങ്കില്‍ കിടിലന്‍ വേഷങ്ങളുമായാണ് എത്തുന്നത്.