ചെന്നൈ:അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന നരഗസുരന്‍റെ ടീസറെത്തി. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗൗതം വാസുദേവ മേനോനാണ്. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷമാണ് നരഗസുരനുമായി കാര്‍ത്തിക് നരേന്‍ എത്തുന്നത്. 41 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ശ്രേയ ശരണ്‍, സുദീപ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. ധ്രുവ് എന്ന കഥാപാത്രമായി അരവിന്ദ് സ്വാമിയും ലക്ഷ്മണ്‍ എന്ന കഥാപാത്രമായി ഇന്ദ്രജിത്തും വേഷമിടുന്നു.