ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതിന്റെ ആഘോഷം ബി ഉണ്ണികൃഷ്ണന്റെ സിനിമാ ലൊക്കേഷനില്‍ വച്ച് നടന്നു.
മറ്റ് ഭാഷയിലെ അഭിനയത്തിനു കൂടി ലഭിച്ച പുരസ്കാരമായതിനാല്‍ കൂടുതല്‍ സന്തോഷമുണ്ടെന്നു മോഹന്‍ലാല്‍ പറഞ്ഞു. പുലിമുരുകനിലെ സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് പീറ്റര്‍ ഹെയ്ന് ലഭിച്ച അവാര്‍ഡിന്റെ സന്തോഷവും മോഹന്‍ലാല്‍ പങ്കുവച്ചു. തനിക്ക് കിട്ടിയ അവാര്‍ഡ് സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഉള്ളതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

