അനുഷ്‍ക ശര്‍മ്മയുടെ റോളില്‍ നയൻതാര

അനുഷ്‍ക ശര്‍മ്മ നായികയായ സൂപ്പര്‍ഹിറ്റ് ചിത്രം പാരി തമിഴിലേക്ക്. ചിത്രം തമിഴിലെത്തുമ്പോള്‍ അനുഷ്‍ക ശര്‍മ്മയുടെ വേഷം നയൻതാരയ്‍ക്ക് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഒരു ഹൊറര്‍ ചിത്രമായിട്ടായിരുന്നു പാരി ഒരുക്കിയത്. പ്രോസിത് റോയ് ആയിരുന്നു ചിത്രം ഒരുക്കിയത്. ഡോറ, മായ തുടങ്ങി തമിഴില്‍ നിരവധി ഹിറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ നായികയായിരുന്നു നയൻതാര. അതിനാല്‍ പാരി തമിഴിലേക്ക് എത്തുമ്പോള്‍ നായികയാകാൻ ഏറ്റവും അനുയോജ്യം നയൻതാരയെന്നാണ് പ്രേക്ഷകരും പറയുന്നത്.