ഇന്‍സ്റ്റഗ്രാമിലെ വിഗ്നേഷിന്‍റെ പോസ്റ്റ് നയന്‍ വിഗ്നേഷ് കല്യാണം ഉടനെന്ന് ആരാധകര്‍
ചെന്നൈ: തെന്നിന്ത്യയുടെ ലേഡി സൂപ്പാര്സ്റ്റാറാണ് ആരാധകര്ക്ക് നയന്താര. താരത്തിന്റെ ഓരോ നിമിഷവും വാര്ത്തയുമാണ്. ഇപ്പോള് നയന്താരയും സുഹൃത്ത് വിഘ്നേഷ് ശിവനും വിവാഹിതരാകാന് പോകുന്നുവോ എന്ന ചോദ്യമാണ് തെന്നിന്ത്യന് സിനിമാ ലോകം ചര്ച്ച ചെയ്യുന്നത്. വിഘ്നേഷ് ശിവന്റെ ഒരു ഇന്സ്റ്റഗ്രാം പോസ്റ്റാണ് ഇതിന് പിന്നില്.
'കല്യാണ വയസ്സുതാന് വന്തുഡുത്തു ഡീ വെയിറ്റ് പണ്ണവാ' എന്നാണ് ഇന്സ്റ്റഗ്രാമില് ഇരുവരുടെയും ഫോട്ടോ നല്കി വിഗ്നേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. യോജിച്ച പാട്ടിന് നന്ദി എന്ന് അനിരുദ്ധിനെയും ശിവ കാര്ത്തികേയനെയും ടാഗ് ചെയ്ത് വിഗ്നേഷ്. നയൻതാരയുടെ പുതുചിത്രമായ കൊലമാവ് കോകിലയിലെ ഗാനമാണ് കല്യാണ വയസ്സുതാന് വന്തുഡുത്തു ഡീ എന്നത്. ഗാനം ഇതിനകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് .

