ഹൈദരാബാദ്: തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന നയന്‍താര തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ മുന്നോട്ട് വച്ചത് ഞെട്ടിക്കുന്ന നിബന്ധനകള്‍. ബാലയ്യ നായകനായെത്തുന്ന തെലുങ്ക് ചിത്രം ജയ് സിംഹയിലെ നായികയാകാനാണ് നയന്‍സ് നിബന്ധനകള്‍ വച്ചത്.
ഉയര്‍ന്ന പ്രതിഫലത്തിന് പുറമെ ബാലയ്യയുമായി അടുത്ത് ഇടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കില്ല, മുമ്പ് തെലുങ്ക് ചിത്രങ്ങളില്‍ ചെയ്തതുപോലുള്ള ഐറ്റം ഗാനങ്ങളില്‍ അഭിനയിക്കില്ല, തുടങ്ങിയ നിബന്ധനകളാണ് നയന്‍താര മുന്നോട്ട് വച്ചതെന്നാണ് റിപ്പോര്‍ട്ട്.
കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സംക്രാന്തിയ്ക്ക് ഇറങ്ങാനിരിക്കുന്ന ജയ് സിംഹ. നയന്‍താരയുടെ ഈ നിബന്ധനകളെല്ലാം അണിയറ പ്രവര്‍ത്തകര്‍ അംഗീകരിക്കുകയായിരുന്നു. തെലുങ്കില്‍ നയന്‍താരയ്ക്കുള്ള ആരാധാകരുടെ എണ്ണം തന്നെയാണ് നിബന്ധനകള്‍ അംഗീകരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹമൊന്നും നയന്‍സിനില്ലെന്നും രവികുമാര്‍ ചിത്രമായതിനാല്‍ മാത്രമാണ് താരം അഭിനയിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
