പുതിയൊരു പാതയിലാണ് എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷക ശ്രദ്ധനേടിയ ശേഷം 'നീ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫഹദിന്‍റെ ഭാര്യയും പ്രമുഖ നടിയുമായ നസ്രീയ നസീമും ശ്രീനാഥ് ഫാസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്

കൊച്ചി: ഇയ്യോബിന്‍റെ പുസ്തകമെന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന വരത്തന്‍ പ്രതീക്ഷയേകുന്ന ചിത്രമാണ്. പ്രതീക്ഷകള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി വരത്തനിലെ രണ്ടാം ഗാനം പുറത്ത്.

പുതിയൊരു പാതയിലാണ് എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷക ശ്രദ്ധനേടിയ ശേഷം 'നീ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫഹദിന്‍റെ ഭാര്യയും പ്രമുഖ നടിയുമായ നസ്രീയ നസീമും ശ്രീനാഥ് ഫാസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സുശീന്‍ ശ്യാം ആണ് സംഗീതമൊരുക്കിയിട്ടുള്ളത്. വിനായക് ശശികുമാറിന്‍റെതാണ് വരികള്‍. മായാനദിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.