കൊച്ചി: യുവനടന്മാരില്‍ ശ്രദ്ധേയനായ നീരജ് മാധവ് നായകനാകുന്നു. ചിത്രത്തിന്‍റെ പേര് "പൈപ്പിൻചുവട്ടിലെ പ്രണയം ". പ്രവാസിയായ ഡോമിൻ ഡിസിൽവയാണ് ചിത്രത്തിന്‍റെ രചനയും,സംവിധാനം നിര്‍വഹിക്കുന്നത്. ഐശ്വര്യ സ്നേഹ മൂവീസിന്‍റെ ബാനറിൽ കെ. വി വിജയകുമാർ പാലക്കുന്ന് നിർമിക്കുന്ന ചിത്രമായിരിക്കും ഇത്.
"100 days of love"എന്ന ചിത്രത്തിന് ശേഷം ഈ ബാനറിന്‍റെ പുതിയ ചിത്രമാണ് ഇത്. പ്രണയവും,ചിരിയും ഇടകലർത്തി സാമൂഹിക പ്രശ്നങ്ങളെ സമീപിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ പറയുന്നു. 2017 ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്തവര്‍ഷം അവധികാലത്തോടെ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ സാങ്കേതിപ്രവര്‍ത്തകരെയും മറ്റ് അഭിനേതാക്കളെയും കേരളപിറവി ദിനത്തില്‍ പ്രഖ്യാപിക്കും.
