നടനായും കൊറിയോഗ്രാഫറായുമെല്ലാം സിനിമയില്‍ തിളങ്ങിയ താരമാണ് നീരജ് മാധവ്. ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുമായും നീരജ് മാധവ് എത്തി. ഇനി സംവിധാനത്തിലേക്കും എത്തുകയാണ് നീരജ് മാധവ്. നീരജ് മാധവൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

സഹോദരൻ നവനീത് മാധവുമായി ചേര്‍ന്നാണ് നീരജ് മാധവ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതത്തിന് പ്രാധാന്യമുള്ള ഒരു ആക്ഷൻ ചിത്രമായിരിക്കും ഒരുക്കുകയെന്ന് നവനീത് മാധവ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ചിറക് എന്ന സിനിമയാണ് നീരജ് മാധവൻ നായകനായി ഒരുങ്ങുന്നത്. നേരത്തെ നവനീത് മാധവ് നീരജ് മാധവനെ നായകനാക്കി ഒരു മ്യൂസിക് ആല്‍ബം സംവിധാനം ചെയ്‍തിട്ടുണ്ട്.
നീരജ് മാധവന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാനും അനിയനും കൂടെ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ! എന്നെ ഫോളോ ചെയുന്ന കുറച്ചു പേർക്കെങ്കിലും അറിയാം ഞാൻ സംവിധായകനാവാൻ ആഗ്രഹിച്ച് വന്ന് അഭിനയത്തിലേക്ക് തിരിഞ്ഞ ആളാണ്. വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവർഷകാലയളവിൽ സിനിമയിൽ നിന്ന് മനസ്സിലാക്കിയതും പകർന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളിൽ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊർജം തരികയായിരുന്നു. എനിക്ക് മുൻപേ അഭിനേതാവായി ആദ്യം സിനിമയിൽ വന്ന അനിയൻ Navneeth Madhav അവന്റെ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തിൽ പങ്കാളിയായി കൂയെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷം! ഇതുവരെ കാണിച്ച സപ്പോർട്ട് ഇനിയങ്ങോട്ടും ഉണ്ടാവണം🙏🏼 കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കാം✌🏻നന്ദി.