യുവ നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു

First Published 13, Mar 2018, 5:55 PM IST
neeraj madhav marriage announced
Highlights
  • കോഴിക്കോട് സ്വദേശിയാണ് വധു

കൊച്ചി: യുവ നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട് വച്ചാണ് ഇരുവരുടെയും വിവാഹം. 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മലയാള സിനിമയിലെത്തുന്നത്. തുടര്‍ന്ന് ദൃശ്യം, വടക്കന്‍ സെല്‍ഫി, സപ്തമശ്രീ തസകര എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടി.

ലവ കുശ, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ നായകനായും ശ്രദ്ധേയനായി നീരജ്. ഡാന്‍സര്‍ കൂടിയായ നീരജ് വടക്കന്‍ സെല്‍ഫിയിലെ എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല എന്ന ഗാനത്തിന് കൊറിയാഗ്രാഫിയും ചെയ്തിരുന്നു. ലവകുശയുടെ തിരക്കഥയും നീരജിന്‍റേതായിരുന്നു. 

loader