നീരജ് മാധവൻ നായകനാകുന്ന പുതിയ സിനിമയാണ് ചിറക്. റിനീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹൻലാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജീവിതത്തിൽ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോൽവിയെ വിജയമാക്കിയ, നമുക്കിടയിൽ ജീവിക്കുന്ന ചില റിയൽ ലൈഫ് ഹീറോസിന്റെ കഥയാണ് "ചിറക് എന്നാണ് മോഹൻലാല്‍ പറയുന്നത്. ചിത്രത്തിനെ കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.