Asianet News MalayalamAsianet News Malayalam

ആശംസകളുമായി ടൊവീനോ, മഞ്ജു, മമ്മൂട്ടി; നീരജ് മാധവിന്റെ വിവാഹ വീഡിയോ

മമ്മൂട്ടി, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, സണ്ണി വെയ്ന്‍, ലാല്‍ജോസ്, മേജര്‍ രവി, വിജയ് ബാബു തുടങ്ങി സിനിമാരംഗത്തെ നിരവധി പേര്‍ വിവാഹത്തിനും റിസപ്ഷനുമായി എത്തിയിരുന്നു. 

neeraj madhav wedding video
Author
Thiruvananthapuram, First Published Oct 24, 2018, 6:58 PM IST

യുട്യൂബില്‍ ഏറ്റവും കാണികളെ കൂട്ടുന്ന ഒന്നാണ് ഇന്ന് വിവാഹ വീഡിയോകള്‍. തങ്ങളുടെ ഉല്‍പ്പന്നം ഏറ്റവും കൗതുകകരമാക്കാന്‍ സ്റ്റുഡിയോകള്‍ മത്സരം നടത്തുമ്പോള്‍ സിനിമാറ്റിക് സ്വഭാവത്തിലാണ് സാധാരണക്കാരുടെ വിവാഹ വീഡിയോകള്‍ വരെ. നടന്‍ നീരജ് മാധവിന്റെ വിവാഹ വീഡിയോയാണ് ചുവടെ. 'ഇച്ചിരി വൈകിയാലും സംഗതി കളറായി' എന്ന മുഖവുരയോടെ നീരജ് തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കണ്ണൂരില്‍ വച്ചായിരുന്നു നീരജിന്റെയും കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയുടെയും വിവാഹം. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു റിസപ്ഷന്‍. മമ്മൂട്ടി, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, സണ്ണി വെയ്ന്‍, ലാല്‍ജോസ്, മേജര്‍ രവി, വിജയ് ബാബു തുടങ്ങി സിനിമാരംഗത്തെ നിരവധി പേര്‍ വിവാഹത്തിനും റിസപ്ഷനുമായി എത്തിയിരുന്നു. 

 

Follow Us:
Download App:
  • android
  • ios