നോക്കാത്ത ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്ന ഗാനം ഹൃദ്യമായ രീതിയില്‍ ടീസറില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്. 

അജോയ് വര്‍മ്മ---- മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലും,നാദിയാ മൊയ്തുവും, സുരാജ് വെഞ്ഞാറമൂടും പ്രത്യക്ഷപ്പെടുന്ന ടീസര്‍ ചിത്രം ഒരു ത്രില്ലര്‍ -റോഡ് മൂവിയാണെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. നോക്കാത്ത ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്ന ഗാനം ഹൃദ്യമായ രീതിയില്‍ ടീസറില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്.