നേഹ ധുപിയ, മകളുടെ ജനനത്തിനു ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ടിവി അവതാരകയായും ജഡ്ജായും ഒക്കെ പ്രവര്‍ത്തിച്ചുവരികയാണ് നേഹ. അതേസമയം ഗര്‍ഭധാരണത്തിന് ശേഷം നേഹയ്ക്ക് തടി കൂടിയെന്ന തരത്തില്‍ ഗോസിപ്പ് വാര്‍ത്തയും വന്നു. വാര്‍ത്തയ്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നേഹ ധുപിയ.

Add Asianetnews as a Preferred SourcegooglePreferred

തടി കൂടിയെന്നും മറ്റുമുള്ള കാര്യങ്ങള്‍ എന്നെ ഒട്ടും ബാധിക്കുന്നതല്ല. പക്ഷേ ഇത് വലിയ ഒരു പ്രശ്നമാണ്. സെലിബ്രിറ്റികളോട് മാത്രമല്ല സാധാരണക്കാരെയും തടി കൂടിയെന്ന് പറഞ്ഞ് പരിഹസിക്കുന്നത് നിര്‍ത്തണം. അമ്മയെന്ന നിലയില്‍ എന്റെ മകള്‍ക്ക് വേണ്ടി ആരോഗ്യവതിയും ഊര്‍ജ്ജത്തോടെ നില്‍ക്കുകയും വേണമെന്നതാണ് എനിക്ക് പ്രധാനം. അതുകൊണ്ട് എല്ലാ ദിവസവും വര്‍ക്ക് ഔട്ട് നടത്താറുണ്ട്. ഫിറ്റ്നെസ് എനിക്ക് പ്രധാന്യമുള്ളതാണ്. പക്ഷേ അത് സമൂഹത്തിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് നില്‍ക്കാൻ വേണ്ടിയുള്ളതല്ല- നേഹ ധുപിയ പറയുന്നു.