സിനിമയിലെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങളാണാണിത്. പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട്  ഒരു കൂട്ടം വില്ലന്മാരെ തുരത്തുന്നതാണ് രംഗങ്ങളിലുള്ളത്. 

ദില്ലി: തെലുങ്കിലെ കോമഡി ആക്ഷന്‍ താരം സമ്പൂര്‍ണ്ണേശ് ബാബുവിന്‍റെ ചിത്രങ്ങള്‍ കാണുവാന്‍ സഹായം അഭ്യര്‍ത്ഥിച്ച് നെറ്റ്ഫ്ലിക്സ് ഇന്തോനേഷ്യ. സമ്പൂര്‍ണ്ണേശിന്റെ സിംഗം 123 എന്ന ചിത്രത്തിലെ രംഗം കണ്ട് ഞെട്ടിയ ഇന്തോനേഷ്യക്കാരുടെ അഭ്യര്‍ത്ഥന താങ്ങുവാന്‍ സാധിക്കാതെയാണ് ഈ പടം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യയെ ടാഗ് ചെയ്ത് നെറ്റ്ഫ്ലിക്സ് ഇന്തോനേഷ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.

സിനിമയിലെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങളാണാണിത്. പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട് ഒരു കൂട്ടം വില്ലന്മാരെ തുരത്തുന്നതാണ് രംഗങ്ങളിലുള്ളത്. പഴം കൊണ്ട് ഒരാളുടെ കഴുത്തറുക്കുന്നു. പിന്നെ ഒരാളെ കുത്തി വീഴ്ത്തുന്നു. 

മറ്റൊരാളെ എറിഞ്ഞ് കൊല്ലുന്നു. ഇതിനെല്ലാം പുറമെ എ.കെ 47 തോക്കില്‍ നിന്നും വെടിയുതിരുമ്പോള്‍ അനായാസമായി വെ​ടിയുണ്ടകളിൽ നിന്ന് നായകന്‍ ഒഴിഞ്ഞു മാറുന്നു ഈ രംഗങ്ങളാണ് ഇന്തോനേഷ്യയില്‍ വന്‍ഹിറ്റായത്.

Scroll to load tweet…

തെലുങ്ക് സിനിമയുടെ ഒരിക്കലും മാറാത്ത പാറ്റേണുകളെ കളിയാക്കി താരമായ ആളാണ് സമ്പൂര്‍ണ്ണേശ്. തെലുങ്ക് സിനിമയില്‍ കുന്തം കൊണ്ട് ആയിരങ്ങളെ കുത്തിക്കൊല്ലുമ്പോള്‍ ഏത്തപ്പഴം കൊണ്ട് നാലഞ്ചു പേരെ കുത്തി വീഴ്ത്തിയവനാണ് സമ്പൂര്‍ണേശ് ബാബു. ആദ്യവരവില്‍ തന്നെ മികച്ച ഹാസ്യതാരത്തിനുളള അവാര്‍ഡ് വാങ്ങിയാണ് സമ്പൂര്‍ണേശ് താരമായത്.