തമിഴ്സിനിമാലോകത്ത് വീണ്ടും പ്രതിസന്ധി തമിഴ്സിനിമാസംഘടനകളില്‍ തമിഴ്നാട്ടുകാർ മതി തമിഴ്പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ പൊട്ടിത്തെറി വിശാലിനെതിരെ രൂക്ഷവിമർശനം
ചെന്നൈ: തമിഴ് സിനിമാരംഗത്ത് പുതിയ പ്രതിസന്ധി. നടനും പ്രൊഡ്യൂസര് സംഘടനയുടെ അധ്യക്ഷനുമായി വിശാലിനെ ലക്ഷ്യം വച്ച് പുതിയ നീക്കം. തമിഴ് സിനിമാ സംഘടനകളില് തമിഴ്നാട്ടുകാര് മതിയെന്ന വാദവുമായി സംവിധായകൻ ഭാരതിരാജയും സംഘവും രംഗത്തെത്തി.
തമിഴ് സിനിമാനിർമാതാക്കളുടെ സംഘടനയുടെ അധികാരം തമിഴ്നാട്ടുകാരായവർക്ക് ലഭിക്കണമെന്നാണ് വിമര്ശകരുടെ ആവശ്യം. സമരം നടത്തിയത് ജനറല്ബോഡി വിളിച്ച് തീരുമാനിച്ചല്ലെന്നും. തീരുമാനം ഒറ്റക്കെടുക്കാൻ വിശാലിന്റെ യോഗ്യത എന്താണെന്നും വിമര്ശകര് ചോദിക്കുന്നു.
ഭാരതിരാജയുടെ വിമര്ശനം ലക്ഷ്യം വെയ്ക്കുന്നത് നടനും നിർമാതാവുമായ വിശാലിനെയാണ്. ആന്ധ്രയില് കുടുംബവേരുകളുള്ള വിശാല് തമിഴ്നാട്ടില് നിർമാതാക്കളുടേയും അഭിനേതാക്കളുടേയും സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന അഭിപ്രായമുള്ളവരായിരുന്നു യോഗത്തില് പങ്കെടുത്തവരെല്ലാം.
പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ ജനറൽ ബോഡി വിളിച്ചു ചേർക്കാതെയാണ് വിശാൽ പല നിർണായക തീരുമാനങ്ങളുമെടുത്തത്. സംഘടനയുടെ കണക്ക് അവതരിപ്പിച്ചിട്ട് 2 വർഷമായി. ഈ സാഹചര്യത്തില് വിശാല് സ്ഥാനമൊഴിയണമെന്നും യോഗത്തില് ആവശ്യമുയർന്നു
വിശാലിന്റെ പുതിയ ചിത്രം ഇരുമ്പുതിറൈ വിജയം നേടിയതിന് പിന്നാലെയാണ് പുതിയ വിമർശനങ്ങളും വിവാദങ്ങളും ഉയരുന്നത്.
