Asianet News MalayalamAsianet News Malayalam

കാട്രിൻ മൊഴി തീയേറ്ററുകളിലേക്ക്, ജ്യോതികയുടെ പുതിയ സിനിമയും തുടങ്ങുന്നു!

ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിൻ മൊഴിയാണ് ജ്യോതികയുടേതായി പ്രദര്‍ശനത്തിനെത്താനുള്ളത്. 16ന് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ ജ്യോതിക നായികയായുള്ള അടുത്ത സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്.

New film of Jyotika
Author
Chennai, First Published Nov 15, 2018, 10:17 AM IST

ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിൻ മൊഴിയാണ് ജ്യോതികയുടേതായി പ്രദര്‍ശനത്തിനെത്താനുള്ളത്. 16ന് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ ജ്യോതിക നായികയായുള്ള അടുത്ത സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്.

എസ് രാജയാണ് ജ്യോതികയുടെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ഒരു സ്കൂള്‍ കേന്ദ്രീകരിച്ചുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ തന്നെ 50 ലക്ഷത്തോളം ചെലവിട്ട് സ്‍കൂളിന്റെ സെറ്റ് ഒരുക്കാനാണ് ആലോചന. ജ്യോതികയ്‍ക്കൊപ്പെ പൂര്‍ണ്ണിമ, സത്യൻ, കവിത ഭാരതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഗോകുല്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

അതേസമയം ഹിന്ദിയിലെ വിജയം തമിഴിലും ആവര്‍ത്തിക്കാനുള്ള ശ്രമമാണ് ജ്യോതിക നടത്തുന്നത്. റേഡിയോ ജോക്കിയാകാൻ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുമാരി സുലു. ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് ഒരു സാധാരണ വീട്ടമ്മ എത്തുന്ന കഥയില്‍ നായികയായി വിദ്യാ ബാലനും എത്തിയപ്പോള്‍ സിനിമ സൂപ്പര്‍ ഹിറ്റായി. ചിത്രത്തിന്റെ തമിഴ് റിമേക്കില്‍ നായികയാകുമ്പോള്‍ ആ വിജയം സ്വന്തമാക്കാനാണ് ജ്യോതികയുടെ ശ്രമം.

രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങളുമായി അമ്പരിപ്പിക്കുകയാണ് ജ്യോതിക.  36 വയതിനിലെ , മകളീർ മട്ടും തുടങ്ങിയ സിനിമകളില്‍ ജ്യോതിക വിജയം സ്വന്തമാക്കിയിരുന്നു. റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന കഥാപാത്രമായി തന്നെയാണ് ജ്യോതികയും സിനിമയില്‍. വിജയലക്ഷ്‍മി എന്ന വീട്ടമ്മയായി ജ്യോതിക എത്തുന്നു. ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ജ്യോതികയുടെ തമാശ നമ്പറുകള്‍ തന്നെയാണ് സിനിമയുടെ ആകര്‍ഷണമെന്ന് ട്രെയിലറില്‍ പറയുന്നു. മൊഴിയിലൂടെ ജ്യോതികയ്‍ക്ക് വൻ ഹിറ്റ് നേടിക്കൊടുത്ത രാധാ മോഹനാണ് കാട്രിൻ മൊഴിയും ഒരുക്കുന്നത്.

ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദാര്‍ഥ് ജ്യോതികയുടെ ഭര്‍ത്താവിന്റെ  വേഷത്തില്‍ എത്തും. ഭാസ്‌ക്കർ 'കുമരവേൽ, മനോബാല, മോഹൻ റാം, ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ എച്ച് കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

സ്ത്രീ കേന്ദ്ര കഥാപാത്രമായിട്ടുള്ള സിനിമയാണെങ്കിലും എല്ലാ വിഭാഗം ആരാധകരെയും ആകർഷിക്കുന്ന രീതിയിലുള്ള, കുടുംബ സമേതം ഉള്ളു തുറന്നു ചിരിച്ച് ആഹ്ളാദപൂർവ്വം ആസ്വദിക്കാവുന്ന  ഒരു  വിനോദ  ചിത്രമായിരിക്കും  'കാട്രിൻ മൊഴി' എന്ന് സംവിധായകൻ  രാധാമോഹൻ  പറയുന്നു.

Follow Us:
Download App:
  • android
  • ios