ബിടെക് ടീസര്‍ പുറത്തിറങ്ങി

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബിടെകിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മൃതുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, അജു വര്‍ഗ്ഗീസ്, സൈജു വര്‍ഗ്ഗീസ്, ശ്രീനാദ് ഭാസി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. 

മാക്ട്രോ പിക്‌ചേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും മൃതുല്‍ നായര്‍ ആണ്. തിരക്കഥയും സംഭാവഷണവും രചിച്ചിരിക്കുന്നത് രാമകൃഷ്ണ ജെ കുളൂര്‍ ആണ്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. മനോജ് കുമാര്‍ ഖട്ടോയ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.