തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി പുതിയ സംഘടന. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നാണ് സംഘടനയുടെ പേര്. മഞ്ജുവാര്യര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് സംഘടന. സംഘടന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. മഞ്ജുവിന് പുറമേ ബീനപോള്‍, പാര്‍വ്വതി, വിധുവിന്‍സന്‍റ്, റിമ കല്ലിങ്കല്‍, സജീത മഠത്തില്‍ എന്നിവരാണ് സംഘടന നേതൃത്വത്തിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് സിനിമരംഗത്തെ വനിതകള്‍ ഒരു സംഘടന രൂപീകരിക്കുന്നത്. നിലവിലുള്ള ഒരു സംഘടനയ്ക്കും ഭീഷണിയായിട്ടല്ല ഈ സംഘടന എന്ന് പറയുന്ന ഭാരവാഹികള്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പൊതുജന മധ്യത്തില്‍ എത്തിക്കാനാണ് സംഘടന എന്നാണ് ഭാരവാഹികള്‍ പറയുന്നത്.