ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനാകുന്ന കോട്ടയം ബെൽറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. നാല് സഹോദരങ്ങളുടെ ജീവിതകഥ പറയുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലറാണ്.

ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തുന്ന കോട്ടയം ബെൽറ്റ് എന്ന സിനിമയുടെ ഷൂട്ടിം​ഗ് പൂർത്തിയായി. അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആസിഫ് അലി-ജിസ് ജോയ് കൂട്ട് ക്കെട്ടിന്റെ ആറാം വരവാണ് കോട്ടയം ബെൽറ്റ്. ഫാമിലി ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ കേരള വിതരണഅവകാശം ഐ എം പി ഫിലിംസിനാണ്.

നാല് സഹോദരങ്ങളുടെ ജീവിതകഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. ആസിഫ് അലിക്ക് പുറമെ വിജയരാഘവൻ, ജഗദീഷ്, അശോകൻ, ഷൈൻ ടോം ചാക്കോ, ബോബി കുര്യൻ, വിഷ്‌ണു അഗസ്ത്യ, അലൻസിയർ, , ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, ശ്രുതി രാമചന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന,ജയ ശങ്കർ, ജിയോ ബേബി,രഞ്ജി പണിക്കർ, രഞ്ജിത്ത് വേലായുധൻ,വിജയ് സത്യ(പശുപതി),മഹേന്ദ്ര,VTM ചാർളി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

1983', 'ക്വീൻ', 'കാണെക്കാണെ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവങ്ങൾ നൽകിയ നിർമ്മാതാവാണ് ടി.ആർ. ഷംസുദ്ദീൻ. അദ്ദേഹത്തോടൊപ്പം വേണു ഗോപാലകൃഷ്ണനും ചിത്രത്തിൽ നിർമാണ പങ്കാളിയാവുന്നുണ്ട്. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻ കമ്പനിയുടെ അഞ്ചാം ചിത്രമാണ് ‘കോട്ടയം ബെൽറ്റ്’.കുടുംബബന്ധങ്ങളും അധികാരപ്പോരാട്ടവും ത്രില്ലറിന്റെ ചടുലതയോടെ അവതരിപ്പിക്കുന്ന ‘കോട്ടയം ബെൽറ്റ്’ ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ പ്രതീക്ഷ ഉയർത്തിയിരിക്കുകയാണ്.

സുരേഷ് ഗോപാലന്റേതാണ് തിരക്കഥ. സംഗീത സംവിധായാകനായി ഗോവിന്ദ് വസന്തയും, ഛായാഗ്രഹണത്തിൽ ബിനേന്ദ്ര മേനോനും പ്രവർത്തിക്കുന്ന ചിത്രത്തിന് ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ നൽകുന്നത് ബോബി & സഞ്ജയ് ടീമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, കലാസംവിധാനം അജയൻ മങ്ങാട്, ചിത്രസംയോജനം സൂരജ് ഇ.എസ് വസ്ത്രാലങ്കാരം: സമീറ സനീഷ്,മേക്കപ്പ് സുധി കട്ടപ്പന,പ്രൊഡക്ഷൻ കണ്ട്രോളർ: ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഹെഡ്:ജിതിൻ അച്ചൻകുന്ന്,സ്റ്റിൽ ഫോട്ടോഗ്രാഫർ:ബിജിത്ത് ധർമ്മടം,ഡിസൈൻസ്: യെല്ലോടൂത്ത്സ്, പി ആർ ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming