Asianet News MalayalamAsianet News Malayalam

നിലാവ് പോലെ സുന്ദരം; 'എന്‍റെ മെഴുതിരി അത്താഴ'ങ്ങളിലെ മനോഹരഗാനം

  • എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്
new song from ente mezhuthiri athazhangal
Author
First Published Jul 19, 2018, 6:11 PM IST

തിരുവനന്തപുരം:  അനൂപ് മേനോന്‍ തിരക്കഥ രചിച്ച ത്രികോണ പ്രണയകഥ പറയുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിർമിക്കുന്നത്.

നാലു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അനുപാ മേനോന്‍ ഒരു ചിത്രത്തിനായി തിരക്കഥ തയ്യാറാക്കുന്നത്. സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്

Follow Us:
Download App:
  • android
  • ios