ആരാധകരെ ത്രില്ലടിപ്പിക്കാൻ സ്റ്റാർ വാർ പരന്പരയിലെ ഏറ്റവും പുതിയ ചിത്രമെത്തുകയാണ്. ആക്ഷനും വിസ്മയവും കൊണ്ട് ആരാധകരെ ത്രില്ലടിപ്പിച്ച സ്റ്റാർവാർ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം, സ്റ്റാര്‍ വാർസ് ദ ലാസ്റ്റ് ജെഡി അണിയറയിൽ ഒരുങ്ങുകയാണ്. ഭ്രമണപഥത്തിലെ അതിമാനുഷിക കഥാപാത്രങ്ങളെ കൊണ്ട് പ്രേക്ഷകരെ ആവേശം കൊള്ളിച്ച പരന്പരയിലെ ഏറ്റവും വ്യത്യസ്തമായ സിനിമ എന്നാണ് അണിയറക്കാർ സ്റ്റാര്‍ വാർസ് ദ ലാസ്റ്റ് ജെഡി യെ വിശേഷിപ്പിക്കുന്നത്.

റിയാൻ ജോൺസൺ രചനയും സംവിധാനവും നിർവഹിക്കുന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നത് ലുക്കാസ് ഫിലിംസാണ്. മാർക്ക് ഹാമിൽ, ക്യാരി ഫിഷർ, ആദം ഡ്രൈവർ, ആന്‍റണി ഡാനിയൽസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ക്യാരി ഫിഷർ അഭിനയിച്ച ഒടുവിലത്തെ ചിത്രമെന്ന് പ്രത്യേകതയും ദ ലാസ്റ്റ് ജെഡിക്കുണ്ട്. 2016 ഡിസംബറിലാണ് ക്യാരി അന്തരിച്ചത്. അയർലണ്ടിലെ സ്കെല്ലിംഗ് മിഷേൽ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. സ്റ്റാർ വാർ പരന്പരയിലെ മറ്റു ചിത്രങ്ങൾ പോലെ ദ ലാസ്റ്റ് ജെഡിയും ബോക്സോഫീസിൽ തരംഗമാകുമെന്നാണ് അണിയറക്കാര്‍ കരുതുന്നത്.