ഒരൊറ്റ കണ്ണിറുക്കലിലൂടെ താരമായ പ്രിയ വാര്യര്‍ ഇപ്പോള്‍ ബോളിവുഡ് വരെ എത്തി നില്‍ക്കുകയാണ്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. 

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒര രംഗമാണ് പ്രിയയെ പ്രശസ്തയാക്കിയത്. ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ കണ്ണിറുക്കുന്ന രംഗമായിരുന്നു ലോകം മുഴുവന്‍ ഏറ്റെടുത്ത് വൈറലായത്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ബോളിവുഡ് നടന്‍ വിക്കി കൗശലിനൊപ്പമുള്ള വീഡിയോയാണ്. ആദ്യ ഗനത്തിന് പിന്നാലെ പുറത്തിറങ്ങിയ ട്രെയിലര്‍ വീഡിയോയിലെ മറ്റൊരു രംഗവും വൈറലായിരുന്നു. ഈ രംഗമാണ് ഇപ്പോ നടന്‍ വിക്കി കൗശല്‍ അഭിനയിച്ച് കാണിക്കുന്നത്.

 ഇത് കണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന പുതിയ വീഡിയോയും ഇപ്പോള്‍ വൈറലാവുകയാണ്. വിക്കി കൗശലിനൊപ്പമുള്ള വീഡിയോയ്ക്ക് ‘അത്രയും മാധുര്യമുളളയാള്‍’ എന്ന അടിക്കുറിപ്പാണ് പ്രിയ നല്‍കിയിരിക്കുന്നത്. ‘  'ഉറി' ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനത്തിനിടെയായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്.