കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം അള്ള് രാമേന്ദ്രനിലെ പ്രണയ​ഗാനം പുറത്തിറങ്ങി. അപർണ ബാലമുരളിയും കൃഷ്ണശങ്കറുമാണ് ​ഗാനരം​ഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാന്റെ ഈണത്തിൽ അദീഫ് മുഹമ്മദ് പാടിയിരിക്കുന്നു. 2019 ലെ ആദ്യ ചാക്കോച്ചൻ ചിത്രം കൂടിയാണ് അള്ള് രാമേന്ദ്രൻ.

അപർണ ബാലമുരളി, ധർമ്മജൻ ബോൾ​ഗാട്ടി, ചാന്ദ്നി ശ്രീധരൻ, ഹരീഷ് കണാരൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. കോമഡി ത്രില്ലറായിട്ടാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ബിലഹരി കെ രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.