വില്ലനായി സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ പ്രിയം പിടിച്ചുപറ്റിയ നൈജീരിയന്‍ നടൻ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്. പുതിയ സിനിമയില്‍ സാമുവല്‍ റോബിന്‍സണ്‍ വില്ലനായിട്ടായിരിക്കും അഭിനയിക്കുകയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ഥസാരഥിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പര്‍പ്പിള്‍ എന്ന് പേരിട്ട സിനിമയില്‍ വിഷ്‍ണു വിനയന്‍, വിഷ്‍ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമ്പസ് ചിത്രമായിട്ടാണ് പര്‍പ്പിള്‍ ഒരുക്കുക.