തെന്നിന്ത്യയില്‍ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍-- സീസണ്‍ 4 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
ഒരു ശരിയുത്തരം ചിലപ്പോള്‍ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം. അതുകൊണ്ടുതന്നെ ഏഷ്യാനെറ്റിലെ 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' വെറും ഒരു ഗെയിം ഷോ അല്ല, മറിച്ച് വിജ്ഞാനത്തിന്റെ ഉരകല്ലാകുന്ന, അറിവിന്റെ അക്ഷയഖനിയില്‍ മത്സരാര്‍ഥികള്‍ക്കുള്ള പ്രാവീണ്യം തെളിയിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ്. ഇവിടെ ചോദ്യശരങ്ങളുമായി മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്, സമകാലീന വിഷയങ്ങളില്‍ സ്വന്തം നിലപാടുകള്‍ സൂക്ഷിക്കുന്ന സാധാരണക്കാരന്റെ ഹൃദയം കീഴടക്കാന്‍ കഴിയുന്ന വാക് സാമര്‍ഥ്യങ്ങളുടെമായി മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി തന്നെയാണ്.
"നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' ഓഡിഷന് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചത്. ആദ്യ ഘട്ടത്തിലെ ചോദ്യങ്ങള്‍ക്കു തന്നെ ലക്ഷക്കണക്കിന് മത്സരാര്‍ഥികളാണ് പങ്കെടുത്തതത്. തുടര്‍ന്ന് ഫോണ്‍- ഇന്‍, എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെ അന്തിമപട്ടിക തയ്യാറാക്കി. ഇതില്‍നിന്നു ഹോട്ട് സീറ്റില്‍ എത്തുന്ന മത്സരാര്‍ഥികള്‍ക്കു പതിനഞ്ച് ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം പറഞ്ഞാല്‍ കയ്യില്‍ കിട്ടുന്നത് ഒരു കോടി രൂപയാണ്.
അറിവിന്റെ ഉരകല്ലാകുന്ന 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍" ഏഷ്യാനെറ്റില്‍ ജനുവരി ഒമ്പതു മുതല്‍ സംപ്രേക്ഷണം ചെയ്‍തു തുടങ്ങി. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി9.30നാണ് സംപ്രേക്ഷണം.
