ഒരിടവേളയ്ക്കു ശേഷം മികച്ച ഒരു കഥാപാത്രവുമായി നിത്യാ മേനോന്‍ മലയാളത്തില്‍. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയിലാണ് നിത്യാ മേനോന്‍ അഭിനയിക്കുന്നത്.

പ്രാണയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന, അസഹിഷ്‍ണുതയ്‍ക്കെതിരെ പോരാടുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായാണ് നിത്യാ മേനോന്‍ അഭിനയിക്കുന്നത്. ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് വി കെ പ്രകാശ് പ്രാണ ഒരുക്കുന്നത്. രാജേഷ് ജയരാമന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമായിട്ടാണ് ഒരുക്കുന്നത്. റസൂല്‍ പൂക്കുട്ടിയായിരിക്കും സൗണ്ട് ഡിസൈനര്‍.