പ്രമുഖ തെന്നിന്ത്യന്‍ നടിയും ഗായികയുമായിരുന്ന സാവിത്രിയുടെ ജീവിതം പ്രമേയമായി ഒരു സിനിമ വരുന്നു. നിത്യാ മേനോന്‍ ആണ് ചിത്രത്തില്‍ സാവിത്രിയായി അഭിനയിക്കുന്നത്.
നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ഇന്ത്യന്‍ സിനിമയില്‍ സാവിത്രിയുടെ സ്ഥാനം എന്തായിരുന്നുവെന്ന അന്വേഷണം ആയിരിക്കും ചിത്രത്തിലുണ്ടാകുക. സാവിത്രിയുടെ അവസാനകാല ജീവിതവും സിനിമയില്‍ പ്രമേയമാകും. ജീവിതത്തിലേതു പോലെ തമാശക്കാരിയായ സാവിത്രിയെയായിരിക്കും സിനിമയിലും കാണുക.
