ഹൈദരാബാദ്: നിത്യാ മേനോന്‍ അടുത്തതായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തില്‍ താരം എത്തുന്നത് ലെസ്ബിയന്‍റെ വേഷത്തില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ വിരളമായി മാത്രമാണ് ഇത്തരം കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടുള്ളത്. തെലുങ്കിലെ ഒരു യുവനായികയ്ക്ക് ഒപ്പമാണ് നിത്യ അഭിനയിക്കുന്നത്. നിത്യ ലെസ്ബിയനായി എത്തുന്ന ചിത്രത്തില്‍ ലിപ് ലോക്ക് രംഗവുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ഒരു സിനിമയിലും നായികമാര്‍ ലിപ് ലോക്ക് ചെയ്യുന്ന രംഗമില്ല.

അതേസമയം, ഈ സിനിമ പുറത്തുവരില്ലെന്ന് പറയുന്നവര്‍ ഇപ്പോഴെ ഉണ്ട്. സെന്‍സര്‍ ബോര്‍ഡ് ഈ രംഗത്തിന് അനുമതി കൊടുക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. നിത്യ തന്നെ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയേക്കില്ലെന്ന് പറഞ്ഞിരുന്നു. ലെസ്ബിയന്‍ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ല് തനിക്കുണ്ടെന്നും താരം പറഞ്ഞിരുന്നു.