ഇത്തിരി പഴക്കമുണ്ട് ഈ വീഡിയോയ്ക്ക്. മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ അഭിനയിച്ച കാലത്ത് പടത്തിന്‍റെ ഒരു പ്രമോഷന്‍ പരിപാടിയിലാണ് നിവിന്‍റെ ഉത്തരം. നിവിനും അജു വര്‍ഗ്ഗീസും ഭഗത് മാനുവലും ശ്രാവണും ഒക്കെ വീഡിയോയിലുണ്ട്. ഒരേ സമയം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രം വന്നാല്‍ ഏതു തിരിഞ്ഞെടുക്കും എന്ന ചോദ്യത്തിന് ഒന്നും ആലോചിക്കാതെ നിവിന്‍ ഉത്തരവും നല്‍കി മമ്മൂട്ടി.

ഒന്ന് ആലോചിച്ച ശേഷം അജു വര്‍ഗ്ഗീസ് പറഞ്ഞു ലാലേട്ടന്‍. ശ്രവണ്‍ മോഹന്‍ലാലിന്‍റെ പേരു പറഞ്ഞു. അതോടെ സംഭവം സന്തുലിതാവസ്തയില്‍ കൊണ്ടുവരാന്‍ നിവിന്‍ ഭഗിത്തിനോടു മമ്മൂട്ടിയുടെ പേര് പറയാന്‍ പറഞ്ഞു. ഭഗിത്ത് മമ്മൂട്ടിയുടെ പേരു പറഞ്ഞ് പ്രശ്‌നം ഒഴിവാക്കിയത്രെ. 

താന്‍ ഒരു മമ്മൂട്ടി ഫാന്‍ ആണെന്നു നിവിന്‍ പോളി പലപ്പോഴും പറഞ്ഞിട്ടുണ്ട്. രാജമാണിക്യം റിലീസ് ചെയ്തപ്പോള്‍ ആ സ്‌റ്റൈലില്‍ കോളേജില്‍ പോയിട്ടുണ്ടത്രെ.