കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ലവ് ആക്ഷന്‍ ഡ്രമ എന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അജു വര്‍ഗീസും, വിശാഖും ചേര്‍ന്നാണ്. ഷാന്‍ റഹ്മാനാണ് സംഗീതം. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കോളേജ് പഠന കാലത്ത് ധ്യാന്‍ എഴുതിയ കഥയാണ് ഇപ്പോള്‍ സിനിമയായി പുറത്തിറങ്ങാന്‍ പോകുന്നത്. ടൈറ്റില്‍ ലോഞ്ചില്‍ ധ്യാന്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.