തെന്നിന്ത്യന്‍ സുന്ദരി തൃഷയും മലയാളത്തിന്റെ സ്വന്തം നിവിന്‍ പോളിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹേ ജൂഡ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. മംഗലാപുരത്ത് കടലിനോട് ചേര്‍ന്നാണ് ഈ ആഴ്ച ചിത്രീകരിക്കുന്നത്. 

ചിത്രീകരണത്തിനിടെയുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വീഡിയോയില്‍ നിവിന്‍ പോളിയുടെ തമാശയാണ്. കടലിലേക്ക് പുറപ്പെടാനിരിക്കുന്ന ബോട്ടിലാണ് നിവിന്‍ പോളിയും തൃഷയും സംവിധായകന്‍ ശ്യാമ പ്രസാദിനെയും വീഡിയോയില്‍ കാണാം. ഇതിനിടെ നിവിന്‍ പോളിയുടെ ചെറിയ തമാശകളുമുണ്ട്.

ബോട്ടില്‍ എല്ലാവരുടെയും ഇടയില്‍ ഇരിക്കുന്ന തൃഷ തിരക്കിട്ട് മൊബൈല്‍ ഫോണില്‍ എന്തോ ടൈപ്പ് ചെയ്യുകയാണ്. അപ്പോഴാണ് നിവിന്റെ തമാശ. തൃഷ ആരും കാണാതെ ബോയ്ഫ്രണ്ടിന് മെസേജ് അയക്കുകയാണെന്ന് ലൈവില്‍ വന്ന നിവിന്‍ തമാശയില്‍ പറയുന്നുണ്ട്. സിനിമയുടെ കാസ്റ്റിംഗ് ചുമതലകള്‍ വഹിക്കുന്ന നരേഷ് കൃഷ്ണയുടെ ലൈവിലാണ് ഈ തമാശ.