മുന്‍ ഇന്ത്യന്‍ ഫുടുബോള്‍ താരം ഐ എം വിജയന്റെ ജീവിതം സിനിമയാകുന്നു. നിവിന്‍ പോളിയാണ് സിനിമയില്‍ ഐ എം വിജയനെ അവതരിപ്പിക്കുക. അരുണ്‍ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുക.
കേരളത്തിന്റെ സന്തോഷ് ട്രോഫി മത്സരങ്ങളും കേരള പൊലീസിനു വേണ്ടി ഐ എം വിജയന്‍ പന്തുതട്ടിയ മത്സരങ്ങളും ബംഗാളിലെ ഐ എം വിജയന്റെ ജീവിതവുമെല്ലാം സിനിമയില്‍ പ്രമേയമായി വരും.
അതേസമയം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ വി പി സത്യന്റെ ജീവിതവും സിനിമയായി ഒരുങ്ങുന്നുണ്ട്. ജയസൂര്യയാണ് വി പി സത്യനെ അവതരിപ്പിക്കുന്നത്.
