ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കാളിയായി നിവിന്‍ പോളി. ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കിയാണ് നിവിന്‍ പ്രതിഷേധമറിയിച്ചത്.

നിവിന്‍ നായകനായ സഖാവ് എന്ന സിനിമയുടെ പ്രചരണത്തിന് കഴിഞ്ഞ ദിവസം താരം തലശേരിയില്‍ എത്തിയിരുന്നു. ഒരു സഖാവിനെ സിനിമയില്‍ അവതരിപ്പിക്കുക വലിയ ആഗ്രഹമായിരുന്നുവെന്നാണ് നിവിന്‍ തലശേരിയില്‍ നടന്ന റോഡ് ഷോയില്‍ പറഞ്ഞത്.

സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ ഓഡിയോ ലോഞ്ച് ആലപ്പുഴ ബീച്ചിലാണ്. എ എന്‍ ഷംസീര്‍ എംഎല്‍എ ആണ് നിവിന്‍ പോളിയുടെ റോഡ് ഷോ ഉദ്ഘാടനം ചെയ്തിരുന്നത്.