നിവിന്‍പോളിയുടെ ഒരു അഭിമുഖം വാട്ട്സ്ആപ്പിലും മറ്റും വൈറലാകുകയാണ്. അഭിമുഖത്തിന് മുന്നോടിയായി നിവിനെ അവതാരക അഭിസംബോധന ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. സത്യത്തില്‍ നിവിന്റെ പ്രതികരണമറിയാന്‍ അഭിമുഖം നടത്തിയ വനിത ജേര്‍ണലിസ്റ്റ് ഒപ്പിച്ച വിദ്യ ആയിരുന്നു അത്. 

എന്നാല്‍ ഇത് കേട്ടിട്ടും നിവിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. മാത്രമല്ല ഇത്രയും നല്ല അഭിനയം കാഴ്ച വച്ച അവതാരകയെ പ്രശംസിക്കാനും നിവിന്‍ മറന്നില്ല. നല്ല അഭിനയം. നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെ എന്നായിരുന്നു അവതാരകയോട് നിവിന്‍ ചോദിച്ചു.

വേറെ ആരോടെങ്കിലുമായിരുന്നു താനിത് പറഞ്ഞിരുന്നതെങ്കില്‍ അവര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോകുമായിരുന്നുവെന്നും നിവിന്‍ എത്ര എളിമയുള്ള വ്യക്തിയായെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അത് തന്നെയാണ് നിവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നുമായിരുന്നു അവതാരകയുടെ പ്രതികരണം.