മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്നാണ് കായംകുളം കൊച്ചുണ്ണിയെ അതിന്‍റെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെ ഒരു മുതലത്തടാകത്തില്‍ നിവിന്‍ പോളിക്കിറങ്ങേണ്ടി വന്നുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തിയിരുന്നു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്നാണ് കായംകുളം കൊച്ചുണ്ണിയെ അതിന്‍റെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെ ഒരു മുതലത്തടാകത്തില്‍ നിവിന്‍ പോളിക്കിറങ്ങേണ്ടി വന്നുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മുതലകള്‍ ധാരാളമുള്ള തടാകത്തിന്‍റെ വിഡീയോ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ദൃശ്യത്തില്‍ മൂതല നീന്തുന്നതും കാണാം.
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഇതിനെക്കുറിച്ച് പറഞ്ഞത്, ശ്രീലങ്കയിലെ ഒരു തടാകമാണ് ഷൂട്ടിങ്ങിനായി തിരഞ്ഞെടുത്തത്. ക്രൂവും അഭിനേതാക്കളുമായി അവിടെ എത്തി. അപ്പോഴാണ് ഒരാള്‍ അവിടെ 300 ല്‍ അധികം മുതലകള്‍ ഉണ്ടെന്ന് പറയുന്നത്. അവിടെ തന്നെ ഷൂട്ട് ചെയ്യുക എന്നല്ലാതെ മറ്റ് ഓപ്ഷന്‍ ഇല്ലായിരുന്നു. അതു കൊണ്ട് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു.
ക്രൂവിലുണ്ടായിരുന്ന ചിലരെ തടാകത്തില്‍ ഇറക്കി മുതലകളെ ശബ്ദമുണ്ടാക്കി പേടിപ്പിച്ച് ഓടിച്ചു. അതിന് ശേഷമാണ് നിവിനെ തടാകത്തില്‍ ഇറക്കിയത്. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ അഞ്ചോ ആറോ മുതലകള്‍ വെള്ളത്തിന് മുകളിലുണ്ടായിരുന്നു. ഭാഗ്യത്തിനാണ് അപകടമൊന്നും ഉണ്ടാകാതിരുന്നത്’ – റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
