നിവിന്‍ പോളിയും ശ്യാമപ്രസാദും ഒന്നിക്കുന്ന ചിത്രമാണ് ഹേയ് ജൂഡ്. ചിത്രത്തില്‍ നിവിന്‍റെ നായികയായി എത്തുന്നത് തമിഴകത്തെ തൃഷയാണ്. സിനിമയില്‍ നിന്നും അതിമനോഹരമായ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പൂക്കള്‍ക്കൊണ്ട് അലങ്കരിച്ച കിരീടവും ചൂടി നിവിന്‍ പോളിയെ ചുംബിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അടുത്തിടെയാണ് ഹേയ് ജൂഡിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഗോവയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
