മലയാള സിനിമയില്‍ ഏറ്റവും ആകര്‍ഷണത്വമുള്ള സ്‍ത്രീ അഞ്ജലി മേനോനാണെന്ന് നിവിന്‍ പോളി. വശ്യതയ്ക്കും ചാരുതയ്ക്കും പുറമേ സന്തോഷവും പോസിറ്റീവായ സമീപനവും ഉള്‍പ്പെടെ വിശിഷ്ടമായ പലകാര്യങ്ങളും അഞ്ജലിയിലും അവരുടെ ജോലിയിലുമുണ്ടെന്ന് നിവിന്‍ പോളി പറയുന്നു.

കൊച്ചി ടൈംസിന്റെ 2015ലെ ഏറ്റവും ആകര്‍ഷണമുള്ള പുരുഷനായി നിവിന്‍ പോളിയെ തെരഞ്ഞെടുത്തിരുന്നു. അതിന് പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി മലയാള സിനിമയിലെ ആകര്‍ഷണത്വമുള്ള സ്‍ത്രീ അഞ്ജലി മേനോനാണെന്ന് പറഞ്ഞത്.

അഞ്ജലി മേനോന്റെ അത്ര ക്ലാസിക് ലുക്കുള്ള ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും നിവിന്‍ പറയുന്നു. താന്‍ സ്ത്രീകളുടെ ആരാധനാ പുരുഷന്‍ ആകുന്നതില്‍ അസൂയയില്ലാത്തയാളാണ് തന്റെ ഭാര്യ റിന്നയെന്നും നിവിന്‍ പോളി പറഞ്ഞു.